santhosh-babu
എസ്.എൻ.ഡി.പി യോഗം കോടുശേരി ശാഖ ഓണ ഫണ്ട് കമ്മിറ്റി നിർമ്മിച്ച ഹാളിന്റെ അധികാരപത്രം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ശാഖാ പ്രസിഡന്റെ കെ.കെ. നാരായണന് കൈമാറുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കോടുശേരി ശാഖ ഓണ ഫണ്ട് കമ്മിറ്റി നിർമ്മിച്ച ഹാളിന്റെ അധികാരപത്രം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ശാഖാ പ്രസിഡന്റെ കെ.കെ. നാരായണന് കൈമാറി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യാഥിതിയായി. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, മേഖലാ കൺവീനർ അനിൽകുമാർ, ശാഖാ സെക്രട്ടറി രമണി സുബ്രഹ്മണ്യൻ, എം.ടി. റെജി, എ.എൻ. തങ്കപ്പൻ എന്നിവർ സംസാരിച്ചു. ഓണ ഫണ്ട് കോഡിനേറ്റർ വി.വി. അശോകൻ കണക്കുകൾ അവതരിപ്പിച്ചു.