dyf-1
എം.എൽ.എ ഓഫീസിലെക്ക് നടന്ന മാർച്ച് ഡി.വൈ.എഫ്. ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: നിയമസഭയിൽ മുഖ്യമന്ത്രിയെ തെറി വിളിച്ച അങ്കമാലി എം.എൽ.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.ട്രഷറർ സച്ചിൻ കുര്യാക്കോസ്,മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.