മൂവാറ്റുപുഴ: കർഷകർക്ക് ശാസ്ത്രീയമായ കൃഷി രീതികൾ പരിശീലിപ്പിക്കുക, കർഷകർക്ക് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ സ്കീമുകൾ കർഷകരിലെത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മുളവൂർ വടമുക്ക് പാലത്തിന് സമീപം പ്രവർത്തിക്കുന്ന എം.ബി.എസ് നാളികേര ഉദ്പാദക സംഘം ഓഫീസിൽ കാർഷിക വിജ്ഞാന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റി കെ.പി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ സീനത്ത് അസീസ്, സൈനബ കൊച്ചക്കോൻ, മുൻ മെമ്പർമാരായ യു.പി.വർക്കി, കെ.എച്ച്.സിദ്ധിഖ്, ഒ.എം.സുബൈർ, എം.വി.സുഭാഷ്, സമിതി സെക്രട്ടറി ഹസ്സൻ താണേലിൽ, ട്രഷറർ കെ.കെ.മീതിയൻ, പി.എം.അസീസ്, എ.ഇ.ഗോപാലൻ, ബി.എം.ചന്ദ്രൻ, പി.എ.മൈതീൻ, മനോജ് മറ്റത്തിൽ, കെ.എം.സഹദേവൻ, രാജു കുന്നത്ത് എന്നിവർ സംസാരിച്ചു.