y-con
കടുങ്ങല്ലൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ ഫയലുകൾ കത്തിച്ചതിനെതിരെ കടുങ്ങല്ലൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൻജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മനൂപ് അലി, ഗോകുൽ കൃഷ്ണ, ഷാനിഫ് പി.എം, നിഷ ബിജു, ആകാശ് ആലുങ്കൽ, മുഹമ്മദ് യാസീൻ, സുനീർ കുഞ്ഞാമി, ശബാബ് മജീദ്, റസാഖ് കുഞ്ഞുണ്ണിക്കര, സജാദ് നൂറുദ്ധീൻ, അനന്ദു എം.എസ് എന്നിവർ പങ്കെടുത്തു.