കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും കാരിത്താസ് ഇന്ത്യയും ചേർന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് ഒാണക്കിറ്റ് വിതരണം ചെയ്തു. പെരുമ്പാവൂർ മേഖലയിൽ ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ വിതരണോദ്ഘാടനം നിർവഹിച്ചു. അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, കെ.ജെ. ലാലച്ചൻ, ബേസിൽ വർഗീസ്, അയാസ് അൻവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.