lightin-life
സാന്ത്വനം പരിപാടിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കാലടി സംസ്കൃത സർവകലാശാല വൈസ് - ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് നിർവഹിക്കുന്നു

കാലടി: സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി യും ലൈബ്രറിയും ചേർന്ന് മൂന്ന് കുടുംബങ്ങൾക്ക് നിർമ്മിച്ച വീടുകളുടെ താക്കോൽ നൽകി. മുൻ പഞ്ചായത്തു പ്രസിഡന്റ് ആനി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ: ധർമ്മരാജ് അടാട്ട് താക്കോൽ കൈമാറി. മലേക്കുടി സോജൻ സൗജന്യമായി നൽകിയ സ്ഥലത്താണ് വീട് നിർമ്മിച്ചത്.നിർമ്മാണ പ്രവർത്തനങ്ങൾ ആറു മാസം കൊണ്ടു, എഴുനൂറ് ചതുരശ്ര അടിയുള്ള വീട് ഷാജു വർഗ്ഗീസ് പുളിയക്കലിന്റെ നേതൃത്വത്തിലാണ് പൂർത്തികരിച്ചത്. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി, ഗ്രാമ പഞ്ചായത്തു മെമ്പർമാരായ വിജിരെജി, ഷീബ ബാബു എന്നിവർ ചേർന്ന് സോജൻ, ഷാജു, രാാജൻ എന്നിവരെ മൊമന്റോ നൽകി അനുമോദിച്ചു.

രണ്ടാമത്തെ വീടിന്റെ താക്കോൽ ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ് കൈമാറി.

മൂന്നാമത്തെ വീടിന്റെ താക്കോൽ ആനി ജോസ് നിർവഹിച്ചു.സെക്രട്ടറി പി.വി.ലൈജൂ, ടി.സി. ബാനർജി, കെ.പി.സുരേഷ്, പി.എൻ.ശ്രീജൂ, ഷൈൻ ജോസ്, എ.ടി.ഷൈജു എന്നിവർ പങ്കെടുത്തു.