four-wheeler
മാത്യൂസ് നിർമ്മിച്ച നാലുക്ര വാഹനം

അങ്കമാലി: സ്വന്തമായി നാലുചക്രവാഹനമുണ്ടാക്കി ഓടിച്ച ത്രില്ലിലാണു 16 ക്കാരനായ മാത്യൂസ്. തുറവൂർ മഞ്ഞളി നൈജു, ദീപ ദമ്പതികളുടെ മകൻ മാത്യൂസ് കടുത്ത വാഹനപ്രേമിയാണ്.പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴാണു വാഹനം നിർമ്മിച്ചു തുടങ്ങിയത്.വിവിധ സമൂഹമാധ്യമങ്ങളിൽ വാഹനനിർമ്മാണത്തിന്റെ വിഡിയോകൾ കണ്ടാണ് നിർമ്മാണം. വാഹനത്തിന്റെ മുൻഭാഗം ബോഡി വർക്ക് ചെയ്യാനുണ്ട്. കുറച്ച് സ്‌പെയർപാട്‌സ് കൂടി വാങ്ങി നിർമ്മാണം പൂർത്തീകരിക്കേണ്ട ജോലി മാത്രമാണ് ഇനി ബാക്കിയുള്ളത്.പത്താം ക്ലാസ് കഴിഞ്ഞ മാത്യൂസിന് ബിരുദ പഠനം പൂർത്തീകരിച്ച് എയർക്രാഫ്ട് മെയിന്റനൻസ് രംഗത്ത് പ്രവർത്തിക്കാനാണ് താൽപര്യം.

ഇതിനോടകം മാത്യൂസിന്റെ കഴിവിനെ പ്രോത്സാഹിപ്പിച്ച് സി.പി.എം തലക്കോട്ടു പറമ്പ് ബ്രാഞ്ച് ഒരുക്കിയ സ്‌നേഹോപഹാരം ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ നൽകി. ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് കെ. വൈ വർഗീസ് സി. ഐ. ടി. യു ഏരിയ സെക്രട്ടറി ടി. പി. ദേവസികുട്ടീ, സി.പി.എം ലോക്കൽ സെക്രട്ടറി കെ. പി. രാജൻ, വാർഡ് മെമ്പർ ലത ശിവൻ, കെ. വി. പീറ്റർ, സുഗതൻ കുന്നുംപുറം, എൻ. കെ. സദാനന്ദൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

40 കിലോമീറ്റർ വേഗത

100 സിസി പഴയ ബൈക്കിന്റെ എഞ്ചിൻ ഉപയോഗിച്ച് ഈ നാല് ചക്ര വാഹനത്തിന്റെ നിർമ്മാണം. ബൈക്കിന്റെ കിക്കർ കൈ കൊണ്ട് പ്രവർത്തിപ്പിച്ചാണു വാഹനം സ്റ്റാർട്ട് ചെയ്യുന്നത്. പഗ്ജി ബഗിയുടെ മാതൃകയിൽ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 40 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം. ഒരു ലിറ്റർ പെട്രോളിൽ 60 കിലോമീറ്റർ ഓടാൻ സാധിക്കുമെന്ന് മാത്യൂസ് പറയുന്നത്. രണ്ടാഴ്ച കൊണ്ട് വാഹനത്തിന്റെ പകുതി പണി പൂർത്തീകരിച്ചത്.