കൊച്ചി: ഇന്ത്യൻ ഓയിലിന്റെ അഞ്ച് കായികതാരങ്ങൾക്ക് ദേശീയ പുരസ്‌കാരം. ക്രിക്കറ്റർ രോഹിത് ശർമ്മ, കോമൺവെൽത്ത് ഗെയിംസ്, ടേബിൾ ടെന്നീസ് മെഡലിസ്റ്റ് മനികാബത്ര എന്നിവർ രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്‌ന അവാർഡിന് അർഹരായി. ഏഷ്യൻഗെയിംസ് ടെന്നീസ് മെഡലിസ്റ്റ് ദിവിജ് ശരൺ, കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ മെഡലിസ്റ്റ് ചിരാഗ് ഷെട്ടി എന്നിവർ അർജുന അവാർഡ് ജേതാക്കളായി.
കോമൺവെൽത്ത് ഗെയിംസ് മെഡലിസ്റ്റായ തൃപ്തി മുർഗണ്ടേ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് അവാർഡ് നേടി.
ഇന്ത്യൻഓയിലിനും രാജ്യത്തിനും ഇത് അഭിമാനകരമായ നിമിഷമാണെന്ന് ഇന്ത്യൻ ഓയിൽ ഹ്യുമൻ റിസോഴ്‌സസ് ഡയറക്ടർ രഞ്ചൻകുമാർ മൊഹാപത്ര പറഞ്ഞു. 150 കായികതാരങ്ങളെ ഇന്ത്യൻ ഓയിൽ ഇതിനകം റിക്രൂട്ട് ചെയ്തിട്ടുണ്ട്. 90 സജീവ കായികതാരങ്ങൾ ഇപ്പോൾ റോളിലുണ്ട്. കായികതാരങ്ങൾക്ക് ഗ്രാസ്‌റൂട്ട് തലം മുതൽ പരിശീലനം നൽകുന്നുണ്ട്. അവർക്ക് ഉദ്യോഗവും സ്‌പോർട്‌സ് സ്‌കോളർഷിപ്പും ലഭ്യമാക്കും.