കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദേശീയ കായിക ദിനത്തിനോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സര ഫൈനൽ റൗണ്ട് പൂർത്തിയായി. അറ്റോമിക് എനർജി സെൻട്രൽ സ്‌കൂൾ മൂന്നിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറ്ര്രകർ ബിജുമോൻ എസ്.കെ മത്സരം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ:ഫാദർ വർഗ്ഗീസ് മണവാളൻ, ഹെഡ്മിസ്ട്രസ് മേരിഉറുമീസ്, ലിസ്യൂ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ ആൻലി എം.എ ക്വിസ് നയിച്ചു .ഗൂഗിൾ ഫോമിൽ നടത്തിയ പ്രാഥമിക മത്സരത്തിൽ വിജയികളായ ആറ് പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത് .മത്സരത്തിൽ മിലൻ ഡേവിസ് , മീനാക്ഷി കെ ബി , ഹർഷപോൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. അദ്ധ്യാപകരായ ഷിജു ആന്റണി, സനിൽ തോമസ്, പോളി കാടപ്പറമ്പിൽ , ലിസ്സി എം.പി, സീന സ്റ്റാൻലി എന്നിവർ പങ്കെടുത്തു.