അങ്കമാലി: മഹാത്മ അയ്യങ്കാളിയുടെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പട്ടികജാതി മോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി നിയോജക മണ്ഡലത്തിലെ മുന്നൂർപ്പിളളിയിലെ പട്ടികജാതി കോളനി കുടുംബാംഗങ്ങൾക്കു ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ബി.ജെ.പി എറണാകുളം ജില്ല പ്രസിഡന്റ് എസ് . ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോർച്ച ജില്ലാ പ്രസിഡന്റ് എൻ.എം.രവി അദ്ധ്യക്ഷനായി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി പി.സി.വിനോജ്, വൈസ് പ്രസിഡന്റ് സുശീൽ ചെറുപുള്ളി, ഖജാൻജി പി.എം.സന്തോഷ്, ബിജെപി അങ്കമാലി മണ്ഡലം പ്രസിഡന്റ് ശ്രീ എൻ.മനോജ്, ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ,മോർച്ച മണ്ഡലം പ്രസിഡന്റ് പി.പി.ശശി, കർഷക മോർച്ച ജില്ലാ സെക്രട്ടറി ടി.ആർ.ബിജു ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എൻ.വിത്സൻ, കെ.വി.ശ്രീകുമാർ ,അജിത സുമേശ്, വൈപ്പിൻ മണ്ഡലം കമ്മിറ്റി അംഗം പി.എസ് കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.