library
തൃക്കണിക്കാവ് ജവഹർ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിലേക്ക് ആൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചാലക്കുടി പാർലിമെന്റ് കമ്മിറ്റി സ്മാർട്ട് ടിവിയും കൈമാറുന്നു

കാലടി: തൃക്കണിക്കാവ് ജവഹർ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൽ അൻവർ സാദത്ത് എം.എൽ.എയുടെ ഫണ്ടിൽ ഉൾപ്പെടുത്തി ലാപ്പ്ടോപ്പും, പ്രൊജക്ടറും നൽകി ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഒരുക്കി .ആൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചാലക്കുടി പാർലിമെന്റ് കമ്മിറ്റി നൽകിയ സ്മാർട്ട് ടിവിയും വായനശാലക്ക് കൈമാറി.

പ്രസിഡന്റ് കെ.വി ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ലിന്റോ .പി .ആന്റു, പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ് എന്നിവർ പങ്കെടുത്തു.