പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്തിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും, സ്കൂളുകൾക്കും ടിവി വിതരണം ചെയ്തു. എം.എൽ.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞും വി.ഡി. സതീശനും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. പോൾ, സെക്രട്ടറി എ.കെ മണി, ടി.എ.നവാസ്, പി.പി ജോയ്, ഡേവിസ് പനയ്ക്കൽ, വി.ബി. ജബ്ബാർ, നിഷാദ് ദേവസി, വർഗീസ് കൊളരിക്കൽ,സുരേഷ് ബാബു, ബാബു മാത്യു, സുനിൽ തിരുവാല്ലൂർ, ജോർജ്ജ് അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.