പഴന്തോട്ടം: പാഴാക്കാനുള്ളതല്ല പപ്പായ. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം കപ്പങ്ങാത്തോരനും നൽകണമെന്ന ലക്ഷ്യത്തോടെ നട്ടു നനച്ച് വളർത്തിയ പപ്പായ വിളവെടുത്തത് കൊവിഡു കാലത്ത്. സ്‌കൂളടച്ചതിനാൽ കുട്ടികൾക്ക് ലഭിക്കാതിരുന്ന പപ്പായ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് വീടുകളിലെത്തിച്ച് നൽകി.കഴിഞ്ഞ ജനുവരി മാസം മുതൽ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് സ്‌കൂളിന്റെ പരിസരത്ത് നട്ടുപിടിപ്പിച്ചത്. വേനൽക്കാലത്ത് മികച്ച പരിചരണം നൽകിയാണ് വളർത്തിയെടുത്തത്. വിതരണത്തിന് പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ ,ഫാദർ കെ.എം എൽദോ,എ.എ പ്രദീപ് എന്നിവർ നേതൃത്വം നൽകി.