milma
പ്ലസ് ടുവിന് ഫുൾ എപ്ലസ് നേടിയ പാർവ്വതി രാജേഷിന് പായിപ്ര മിൽമ ക്ഷീര സഹകരണസംഘം പ്രസിഡന്റ് സി.കെ.ജോണസൺ കാഷ് അവാർഡും മൊമന്റോയും നൽകുന്നു

മൂവാറ്റുപുഴ: പായിപ്ര മിൽമ ക്ഷീര സഹകരണസംഘത്തിലെ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ .സിക്കും , പ്ലസ്ടുവിനും ഫുൾ എപ്ലസ് നേടി ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും മൊമന്റോയും സംഘം പ്രസിഡന്റ് സി.കെ.ജോണസൺ നൽകി ആദരിച്ചു. തുടർന്ന് സംഘം അംഗങ്ങൾക്കുള്ള ഓണകിറ്റും സംഘം പ്രസിഡന്റ് വിതരണം ചെയ്തു. ചടങ്ങിൽ സംഘം ഡയറക്ടർ ബോർഡ് അംഗം പി.എം.ബാവു അദ്ധ്യക്ഷത വഹിച്ചു . സംഘം ജീവനക്കാരായ രശ്മി മാരാർ , ആബിദ അസീസ് എന്നിവർ സംസാരിച്ചു.