തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ സി.ഐ.ടി.യു ഉദയംപേരൂർ സൗത്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണപ്പുടവയും ഓണക്കിറ്റും നൽകി. പി.ആർ. ഗഗനൻ അദ്ധ്യക്ഷനായിരുന്നു. എൻ.എം. മിത്രൻ, എം.എൽ. സുരേഷ്, പി.ഡി. മനേഹരൻ, കെ.ആർ ബൈജു, പി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.