കൊച്ചി: എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റും സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.എൻ. ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, മുൻ സെക്രട്ടറി അഡ്വ. എ.ആർ. സന്തോഷ്, യൂണിയൻ കമ്മിറ്റി അംഗം കെ.കെ. പീതാംബരൻ എന്നിവർ പ്രസംഗിച്ചു. വനിതാസംഘം സെക്രട്ടറി മിനി പ്രകാശ്, വിനോദ് നെല്ലിപ്പറമ്പിൽ, സുഷി സുരേന്ദ്രൻ, സീമോൾ ദിലീപ് എന്നിവർ നേതൃത്വം നൽകി.