മൂവാറ്റുപുഴ: സിവിൽ സർവീസ് പരീക്ഷയിൽ 304-ാം റാങ്ക് നേടിയ വിഷ്ണുദാസിനെ കായനാട് എസ്.എൻ.ഡി.പി. ശാഖ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. ശാഖ കുടുംബമായ കായനാട് മഞ്ഞപ്പിള്ളിക്കാട്ടിൽ ദാസ് - സുനിത ദമ്പതികളുടെ മകനാണ് വിഷ്ണുദാസ്. കായനാട് ശാഖയുടെ ഉപഹാരം ശാഖ പ്രസിഡന്റ് ജയസിംഗ് വിഷ്ണുദാസിന് നൽകി. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാൻ, ശാഖ സെക്രട്ടറി ബിന്ദു സജിമോൻ, കമ്മിറ്റി മെമ്പർ സുരേഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം ടാക്സേഷൻ പരീക്ഷയിൽ എട്ടാം റാങ്ക് ലഭിച്ച വിഷ്ണുദാസിന്റെ സഹോദരി ചന്ദന ദാസിനെ ശാഖ ഭാരവാഹികൾ ആദരിച്ചു.