pradheep-kumar
വിഷപാമ്പിന്റെ കടിയേറ്റതിനെ എട്ട് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന സുനിൽകുമാറിന്റെ കുടുംബത്തിന് ലയൺസ് ക്ലബ് ഓഫ് മെട്രോ ആലുവ പ്രസിഡന്റ് കെ.വി. പ്രദീപ് കുമാർ ഓണക്കിറ്റുകൾ കൈമാറുന്നു

നെടുമ്പാശേരി: വിഷപാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് 12 ലക്ഷം രൂപ ചികിത്സക്കായി ചെലവഴിച്ചിട്ടും എട്ട് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന സുനിൽകുമാറിന്റെ കുടുംബത്തിന് ഓണക്കിറ്റുമായി ലയൺസ് ക്ലബ് ഓഫ് മെട്രോ ആലുവ ഭാരവാഹികളെത്തി.

'കഷ്ടകാലം പാമ്പായി വന്നപ്പോൾ' എന്ന തലക്കെട്ടിൽ 'കേരളകൗമുദി'യിൽ വന്ന വാർത്തയെ തുടർന്നാണ് കുത്തിയതോട് തേലത്തുരുത്ത് ബംഗ്ലാവുപറമ്പിൽ ബി.ടി. സുനിൽകുമാറിനെ നേരിൽ കണ്ട് സഹായം വാഗ്ദാനം ചെയ്യാനായി ഭാരവാഹികളെത്തിയത്. പണിതീരാത്ത വീട്ടിൽ സൗകര്യമില്ലാത്തതിനാൽ സഹോദരൻ ഗിരീശന്റെ വീട്ടിലാണ് സുനിൽകുമാറും കുടുംബവും. ട്യൂബിലൂടെ പാനിയമായിട്ടാണ് ഭക്ഷണം നൽകുന്നത്. ദിവസേന രണ്ട് നേരം ഫിസിയോതെറാപ്പി ചെയ്യുന്നതിനായി 800 ഓളം രൂപ വേണം. ഇതിന് പുറമെ മരുന്നിന് വേറെയും പണം വേണം. ഓണത്തിന് ശേഷം മറ്റ് ലയൺസ് സംഘടനകളുമായി ആലോചിച്ച് കൂടുതൽ സഹായം ഉറപ്പാക്കുമെന്ന് ലയൺസ് ക്ലബ് ഓഫ് മെട്രോ ആലുവയുടെ പ്രസിഡന്റ് കെ.വി. പ്രദീപ് കുമാർ അറിയിച്ചു.

ക്ളബ് അംഗങ്ങളായ ആലുവ നഗരസഭ കൗൺസിലർ ശ്യാം പത്മനാഭൻ, രമേശ് സേതുമാധവൻ എന്നിവരും കൂടെയുണ്ടായിരുന്നു.

സുനിൽകുമാറിന്റെ പേരിൽ എസ്.ബി.ഐയുടെ നോർത്ത് കുത്തിയതോട് ബ്രാഞ്ചിൽ സേവിംഗ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 33441820143. ഐ.എഫ്.എസ്.സി കോഡ്: SBIN0008638. ഫോൺ: 8111905576.