sndp-ezhekkara
എസ്.എൻ.ഡി.പി പറവൂർ യൂണിയന്റെ സൗജന്യ ഓണക്കിറ്റ് വിതരണോദ്ഘാടനം ഏഴിക്കര ശാഖയിൽ യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിക്കുന്നു.

പറവൂർ: എസ്.എൻ.ഡി.പി പറവൂർ യൂണിയൻ നേതൃത്വത്തിൽ ഏഴിക്കര 935-ാം നമ്പർ ശാഖയിലെ കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഏഴിക്കര ഗ്രാമപഞ്ചായത്തംഗവും 935-ാം നമ്പർ ശാഖാ കമ്മിറ്റിയംഗവുമായ ഗീതാ പ്രതാപന് നൽകി നിർവഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ വി.എം. നാഗേഷ്, കണ്ണൻ കൂട്ടുകാട്, ശാഖാ പ്രസിഡന്റ് ഷാജി, സെക്രട്ടറി സഞ്ജയൻ, വൈസ് പ്രസിഡന്റ് സുനിൽകുമാർ യൂണിയൻ കമ്മിറ്റിയംഗം ഭൂവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.