പറവൂർ: എസ്.എൻ.ഡി.പി പറവൂർ യൂണിയനും മനയ്ക്കപ്പടി ശാഖയും കുടുംബാംഗങ്ങൾക്ക് സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. ഏകാത്മകം മെഗാ മോഹിനിയാട്ടത്തിൽ പങ്കെടുത്ത കലാകാരികൾക്കുള്ള ഉപഹാരവും സാക്ഷ്യപത്രവും ശാഖയിലെ വിധവകളായ അംഗങ്ങളുടെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിയൻ സെക്രട്ടറി വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി പഠനോപകരണ വിതരണം നിർവഹിച്ചു. യൂണിയൻ കൗൺസിർമാരായ കണ്ണൻ കൂട്ടുകാട്, വി.എം. നാഗേഷ്, ശാഖാ കൺവീനർ വിനു കൃഷ്ണൻ, കമ്മിറ്റിയംഗങ്ങളായ സൈജു സദൻ, രവി തളിയക്കുളം, ടി.ബി. അരുൺ, യൂത്ത് മൂവ്മെന്റ് ചെയർമാൻ റിയീൻ ടിറ്റോ, കൺവീനർ വി.എൻ. രാകേഷ്, വനിതാ സംഘം പ്രസിഡന്റ് റൂജി സന്തോഷ്, കുടുംബ യൂണിറ്റ് കൺവീനർമാർ പങ്കെടുത്തു.