എളമക്കര : കീർത്തിനഗർ താണിക്കൽ റോഡിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് എളമക്കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണനാളിൽ കൂട്ടഉപവാസം സംഘടിപ്പിക്കും.

മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ നേതൃത്വം നൽകും. ഭാരവാഹികളായ ഇ.ജി. ജയഗോപാൽ, കെ.ബി. സുരേഷ് ലാൽ, എം.എസ്. മനോജ്, അനിൽലാൽ എട്ടുകാട്ട്, കെ.ജി. ബിജു, കെ.എസ്. ദീപു, എം.എസ്. മധു തുടങ്ങിയവർ പങ്കെടുക്കും.