കൊച്ചി: കൊച്ചി മെട്രോ സർവീസുകൾ സെപ്തംബർ ഏഴിന് പുനരാരംഭിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നലെ കേന്ദ്ര സർക്കാർ വരുത്തിയ ഇളവിൽ മെട്രോ സർവീസിന് അനുമതി നൽകി. ഏഴിന് തന്നെ സർവീസ് ആരംഭിക്കാൻ സജ്ജമാണെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

മാർച്ച് 24 നാണ് മെട്രോ ട്രെയിൻ സർവീസ് നിറുത്തിവച്ചത്. കർശനമായ നിയന്ത്രണങ്ങളോടെയാണ് മെട്രോ സർവീസിന് അനുമതി നൽകിയത്. സർവീസുകൾ എങ്ങനെ നടത്തണമെന്ന് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയം വിശദമായ നിർദേശങ്ങൾ നൽകുമെന്ന് ഉത്തരവിൽ പറയുന്നു.