മൂവാറ്റുപുഴ: സിവിൽ സർവീസ് പരീക്ഷയിൽ 304-ാം റാങ്ക് നേടിയ വിഷ്ണുദാസിനെ മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ആദരിച്ചു. കായനാട് മഞ്ഞപ്പിള്ളിക്കാട്ടിൽ ദാസ് - സുനിത ദമ്പതികളുടെ മകനാണ് വിഷ്ണുദാസ്. അജുഫൗണ്ടേഷൻ ഓഫീസിൽ കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ ഫൗണ്ടേഷൻ ഡയറക്ടറും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ ഫൗണ്ടഷന്റെ ഉപഹാരം വിഷ്ണുദാസിന് നൽകി. ഫൗണ്ടഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ, കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, വിഷ്ണു ദാസിന്റെ മാതാപിതാക്കൾ , സഹോദരി ചന്ദന ദാസ് എന്നിവർ പങ്കെടുത്തു.