kunjithi-krishi-
കുഞ്ഞിത്തൈ നന്മ സ്ത്രീകൂട്ടായ്മയുടെ പച്ചക്കറി വിളവെടുപ്പ് അനിൽ ഏലിയാസ് നിർവഹിക്കുന്നു

പറവൂർ: കുഞ്ഞിത്തൈയിലെ സ്ത്രീ കൂട്ടയ്മയിൽ വിളഞ്ഞത് നൂറുമേനി പച്ചക്കറികൾ. പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച ജൈവ പച്ചക്കറി നടത്തിയത്. കൃഷിഭവന്റെ ഓണച്ചന്തയിലേക്ക് വിളവെടുത്ത പച്ചക്കറികൾ വില്പനക്കെത്തിച്ചത്. ഒന്നര ഏക്കർ സ്ഥലത്താണ് പച്ചക്കറി, കരനെൽ എന്നിവ കൃഷി ചെയ്തത്. കുഞ്ഞിത്തൈയിലെ ഉപ്പു കലർന്ന മണ്ണിൽ ശാസ്ത്രീയ കൃഷി രീതികൾ അനുവർത്തിച്ചപ്പോൾ പച്ചക്കറി ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടാകാനായി. കൃഷിക്ക് എല്ലാ സഹായങ്ങളും നിർദേശങ്ങളും നൽകിയത് വടക്കേക്കര കൃഷിഭവനാണ്. വിളവെടുപ്പ് വാർഡ് മെമ്പർ അനിൽ ഏലിയാസ് നിർവഹിച്ചു. കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു, വൈസ് പ്രസിഡന്റ് ജോർജ് തച്ചിലകത്ത്, ശ്യാംലാൽ, മേഴ്സി ജോണി, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, നന്മ കൃഷിഗ്രൂപ്പ് പ്രസിഡന്റ് സിസിലി തുടങ്ങിയവർ പങ്കെടുത്തു.