കാലടി: റോജി എം ജോൺ എം.എൽ.എയുടെ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് കമ്മിറ്റി നീലീശ്വരം പഞ്ചായത്താഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. കൺവീനർ കെ.എൻ .ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.ടി.പൗലോസ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ ഡി.സ്റ്റീഫൻ, വി.എൻ.ഉണ്ണി, സി.എസ്. ബോസ്, പി.സി. സജീവ്,പി.ജെ. ബിജു എന്നിവർ പ്രസംഗിച്ചു.