കൊച്ചി: പള്ളികൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായസഭാ വിശ്വാസികൾ തിരുവോണനാളിൽ ഉപവസിക്കും. സഭയുടെ എല്ലാ ഇടവകകളിലും ഉപവാസം സംഘടിപ്പിക്കുമെന്ന് ശ്രേഷ്ഠ കത്തോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ അറിയിച്ചു. യാക്കോബായസഭയ്ക്ക് നീതി ലഭ്യമാക്കുക, ഇടവകജനങ്ങൾ പണിത ദേവാലയങ്ങളിൽ അവകാശവും ആരാധനാസ്വാതന്ത്ര്യവും ഉറപ്പാക്കുക, സ്ഥാപനോദ്ദേശങ്ങൾക്ക് അനുസരിച്ച് പള്ളികൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും വിശ്വാസികൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് ഉപവാസം.