കാലടി: സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ വീട്ടുമുറ്റ പൂക്കള മത്സരം സംഘടിപ്പിച്ചു. ഹരിശങ്കർ ആൻഡ് മാധുരി പതിയാടൻ,ജുവൽ ഷൈജു ഐക്കുളത്ത്, ബാല്യഗോപാലൻ ഐക്കുളത്ത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ടി.എൽ.പ്രദീപ്, എ.ടി.ഷൈജു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം കൊടുത്തു. വിജയികൾക്ക് കാഷ് അവാർഡ് നൽകുമെന്ന് സെക്രട്ടറി പി.എസ്.ലൈജു പറഞ്ഞു.