rana
ഡോ പ്രവീൺ റാണ

കൊച്ചി: സിനിമയിലെ അണിയറപ്രവർത്തകർക്ക് കൊവിഡ് പ്രതിസന്ധി നേരിടാൻ സഹായവുമായി നിർമ്മാതാവ്. അനാർ സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ ഡോ. പ്രവീൺറാണയാണ് സഹായം നൽകിയത്.

ഇന്ദ്രൻസ്, മണികണ്ഠൻ എന്നിവർക്കൊപ്പം സിനിമയിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ പ്രവീൺ റാണയാണ്. കലാസംവിധായകൻ രാജീവ് കോവിലകം, മേക്കപ്പ് കലാകാരൻ റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം ഡിസൈനർ ബുസി ബേബിജോൺ തുടങ്ങിയവർക്കാണ് സഹായം നൽകിയത്.
22 വർഷത്തെ സിനിമാജീവിതത്തിൽ ആദ്യമായാണ് ഇത്തരം സഹായം ലഭിക്കുന്നതെന്ന് രാജീവ് കോവിലകം ഫേസ്ബുക്കിൽ കുറിച്ചു. പ്രവീൺറാണ വിളിക്കുകയും ക്ഷേമം അന്വേഷിക്കുകയും ചെയ്തു. തുടർന്ന് തുക അക്കൗണ്ടിൽ ഇട്ടുനൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

സിനിമ നിലച്ച് പ്രതിസന്ധിയിലായ ഡാൻസർമാരുടെ അക്കൗണ്ടുകളിൽ ബോളിവുഡ് താരം ഋത്വിക് റോഷൻ പണം നിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രവീൺറാണയുടെ നടപടി.