kklm
ചെള്ളക്കപ്പടി സൈമ നടത്തുന്ന ഓണം പച്ചക്കറി കിറ്റ് വിതരണം രക്ഷാധികാരി സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ചെള്ളയ്ക്കപ്പടി യംഗ് മെൻസ് അസോസിയോഷന്റെ സൈമയുടെ അഭിമുഖ്യത്തിൽ കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ മാറ്റി വെച്ചു കൊണ്ട് ക്ലബ് പരിധിയിലെ നൂറോളം വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി പ്രാകാശ് പി.പി. അദ്ധ്യക്ഷതയിൽ രക്ഷാധികാരി സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രിസിഡന്റ് ബിജോ പാലോസ്, ട്രഷറർ ബിനു സി.റ്റി, സുരേഷ് തങ്കപ്പൻ അനൂപ് പൗലോസ്, അനീഷ് വിജയൻ ,ബിജു ജോർജ്ജ്, സുനു.കെ. ആർ, അരുൺ.വി.മോഹൻ,സാജു ജോസ് തുടങ്ങിയവർ പങ്കെടുത്തു.