കൂത്താട്ടുകുളം: സി.പി.എം പാലക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കും നിർദ്ധന കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു. 460 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് വിതരണോദ്‌ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി എം.കെ ബിജു അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ ജയ, കേതു സോമൻ തുടങ്ങിയവർ പങ്കെടുത്തു.