കൊച്ചി: സൈബർ സുരക്ഷാരംഗത്തെ പുതിയ ആശങ്ങൾ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂണിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്തംബർ 18, 19 തീയതികളിൽ ഓൺലൈൻ വഴിയാണ് കോൺഫറൻസ്. .
കഴിഞ്ഞ 12 വർഷങ്ങളിൽ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള 3,000 ത്തിലധികം പേരാണ് കേരളത്തിൽ നടന്ന കൊക്കൂൺ കോൺഫറൻസുകളിൽ പങ്കെടുത്തത്. സൈബർ സെക്യൂരിറ്റിരംഗത്തെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ സൈബർ മേഖലയിലുള്ളവർക്ക് പഠിക്കുന്നതിനും സാങ്കേതികത്വം ലഭിക്കുന്നതിനും വേണ്ടിയാണ് കോൺഫറൻസ് നടത്തിവരുന്നത്.
ഇന്നവണ കൊക്കൂൺ വെർച്വൽ കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ പൂർണമായും സൗജന്യമാണ്. രജിസ്‌ട്രേഷനും , വിവരങ്ങൾക്കും : https://india.cOcOn.org/2020/home