1
എറണാകുളം ഗവ. പ്രസ് എംപ്ലോയീസ് കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്ക് ഡെപ്യൂട്ടി സൂപ്രണ്ട് രശ്മി ആർ..അസിസ്റ്റന്റ് സൂപ്രണ്ട് ഇൻ ചാർജ് അനസ് അലിയാർക്ക് പ്രതിരോധ കിറ്റ് നല്കി ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : എറണാകുളം ഗവ. പ്രസ് എംപ്ലോയീസ് കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്ക് പരിസ്ഥിതിക്കിണങ്ങുന്ന സഞ്ചിയും മാസ്കും സാനിറ്റൈസറും ഹാൻഡ് വാഷും സൗജന്യമായി വിതരണം ചെയ്തു. സംഘം ഓഫീസിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ. രശ്മി അസിസ്റ്റന്റ് സൂപ്രണ്ട് ഇൻ ചാർജ് അനസ് അലിയാർക്ക് പ്രതിരോധ കിറ്റ് നല്കി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ. ദിനേശ് അദ്ധ്യക്ഷനായി. ഭരണസമിതിഅംഗം ജോഷി കെ അബ്രാഹം , സംഘം സെക്രട്ടറി ശരണ്യ വി.എസ് എന്നിവർ സംസാരിച്ചു.