bsnl
ബി.എസ്.എൻ.എല്ലിന്റെ ഐ.പി ടി.വി ഉദ്ഘാടന വേളയിൽ കേരള ടെലികോം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി. മാത്യു, എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.കെ. ഫാൻസിസ് ജേക്കബ് എന്നിവർ

കൊച്ചി: ബി.എസ്.എൻ.എൽ ഒപ്ടിക്കൽ ഫൈബർ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി ഐ.പി ടിവി സംവിധാനം ആരംഭിച്ചു.. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ സി.വി. വിനോദ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി. മാത്യു മുഖ്യാതിഥിയായിരുന്നു. എറണാകുളം സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ.കെ. ഫ്രാൻസിസ് ജേക്കബ്, കേരള സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ യോജന ദാസ്,തുടങ്ങിയവർ പങ്കെടുത്തു.
ആൻഡ്രോയ്ഡ് ടിവിയുള്ളവർക്ക് സെറ്റ് ടോപ്പ് ബോക്‌സ് കൂടാതെ നേരിട്ടുതന്നെ ഐ.പി ടിവി സേവനം വിവിധ നിരക്കുകളിൽ ലഭിക്കും. സെപ്തംബർ 10 വരെ രജിസ്റ്റർ ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഫ്രീ ടു എയർ ചാനലുകൾ ഒരു മാസത്തേക്ക് സൗജന്യം. ടോൾ ഫ്രീ നമ്പർ: 1800 4252892.