മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണപ്പുടവകൾ നൽകി. ലൈബ്രറി പ്രവർത്തന പരിധിയിലെ നിർദ്ധനരായ 21പേർക്കാണ് ഓണപ്പുടക നൽകിയത്. ലൈബ്രറി ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ഓണപ്പുടവയുടെ വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എം.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പി.എസ്.ഗോപകുമാർ ഓണ സന്ദേശം നൽകി. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എൻ. മോഹനൻ, കമ്മറ്റി മെമ്പർ വിഷ്ണു കെ.ബി, ലൈബ്രറേറിയ സുമ ഗോപി എന്നിവർ സംസാരിച്ചു.