നവീകരിച്ച ഓപ്പൺ എയർ സ്റ്റേഡിയം

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ തുരുത്തിയിലുള്ള ഓപ്പൺ എയർ സ്റ്റേഡിയം മുഖം മിനുക്കി. ജില്ലാ പഞ്ചായത്ത് അംഗം ജാൻസി ജോർജ് അനുവദിച്ച ഫണ്ടുപയോഗിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ നിർമ്മിച്ച് ഇവിടെ കമ്പിവേലി സ്ഥാപിച്ചു. ഇതു കൂടാതെ സ്റ്റേഡിയത്തിന്റെ ഭാഗമായുള്ള സ്റ്റേജ് നവീകരിച്ച് അടച്ചുറപ്പുള്ളതാക്കി. കഴിഞ്ഞ ദിവസം ഇവിടെ ചിലർ നാടൻ ബോംബേറ് നടത്തിയിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്നാണ് അക്രമം ഉണ്ടായത്. തുരുത്തി സ്റ്റേഡിയം സാമൂഹ്യ വിരുദ്ധരുടെ താവളമാണന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഈ രാവണൻ എയർ സ്റ്റേഡിയം നവീകരിച്ചത്.