ആലുവ: കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ കേരള വേളാർ സർവീസ് സൊസൈറ്റി കീഴ്മാട് ശാഖ ഉത്രാട സദ്യ നൽകി.
കീഴ്മാട് എം.ആർ.എസിലെ എഫ്.എൽ.ടി.സിയിലാണ് ഇന്നലെ ഉത്രാടദിനത്തിൽ സദ്യ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, ആരോഗ്യസ്ഥിരം കമ്മിറ്റി അദ്ധ്യക്ഷൻ അഭിലാഷ് അശോകൻ, 12 -ാം വാർഡ് അംഗം ബീനാ ബാബു എന്നിവർക്ക് ഭാരവാഹികൾ സദ്യാവിഭവങ്ങൾ കൈമാറി. കെ.വി.എസ്.എസ് നേതാക്കളായ എ.കെ.ഗോപി, ടി.കെ. മണി, സി.കെ. സുബ്രഹ്മണ്യൻ, ശശി, രാജു, ബിജു, വിനോദ് എന്നിവർ പങ്കെടുത്തു. നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്ത് നിന്നും വരുന്നവരിൽ കൊവിഡ് ലക്ഷണമുള്ളവർ ഉൾപ്പെടെ 100 ഒാളം പേരാണ് ഇവിടെ ചികിത്സയിലുള്ളത്. പായവും 13 തരം വിഭവങ്ങളുമായി 120ഓളം പേർക്കാണ് സദ്യ നൽകിയത്.