കുറുപ്പംപടി: ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് തിരുജയന്തിയാഘോഷത്തിന് കുന്നത്തുനാട് യൂണിയൻ ഒരുങ്ങി. യൂണിയൻ ആസ്ഥാനവും പെരുമ്പാവൂർ പട്ടണവും പീത വർണ്ണശബളമാണ്. സെപ്തംബർ 2നാണ് ജയന്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആൾകൂട്ടങ്ങളില്ലാതെ പൂജയും പ്രാർത്ഥനയുമായി ജയന്തി ആഘോഷിക്കും.