നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും സൗത്ത് അടുവാശേരി ശാഖയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം മുതിർന്ന അംഗം തങ്കമ്മ വാസുവിന് ആദ്യ കിറ്റ് നൽകി ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് പി.വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ പൊത്തനോടത്ത്, ടി.എസ്. സിജുകുമാർ, ജഗൽകുമാർ എന്നിവർ സംസാരിച്ചു.