athampathaka
തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ഉഷാ പ്രവീണിന് പതാക കൈമാറുന്നു.

തൃപ്പൂണിത്തുറ: അത്തംനഗറിൽ ഓണാഘോഷത്തിന് തുടക്കംകുറിച്ച് ഉയർത്തിയ അത്തപ്പതാക തൃക്കാക്കരയിലേയ്ക്ക് കൊണ്ടുപോയി. ഉത്രാടദിനമായ ഇന്നലെ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷാ പ്രവീൺ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൻ ചന്ദ്രികാദേവിയിൽനിന്ന് പതാക ഏറ്റുവാങ്ങി. വൈസ് ചെയർമാൻ ഒ.വി. സലിം, കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആചാരപ്രകാരം തൃക്കാക്കരയിൽ ഓണാഘോഷങ്ങൾ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് പതാക കൈമാറുന്നത്.