അങ്കമാലി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ 31 അങ്കണവാടികൾക്കും ടിവി നൽകി.അങ്കമാലി നിയോജകമണ്ഡലത്തിൽ റോജി എം.ജോൺ എം.എൽ.എ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സ്മാർട്ട് അങ്കമാലി ഓൺലൈൻ പഠനപദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെയാണ് ടിവികൾ വിതരണം ചെയ്തത്. റോജി എം. ജോൺ എം. എൽ. എ വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബി. ചന്ദ്രശേഖര വാരിയർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. എസ്. നാരായണൻ, ക്ഷേമാകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ ജി. ഗോകുൽദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീത സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. എൻ. മോഹനൻ, ഗ്ലാഡീസ് പാപ്പച്ചൻ, രജനി ഉണ്ണി, രാജമ്മ വാസുദേവൻ, സജിത വിജയകുമാർ, ഡിയ മാർട്ടിൻ, സി. പി. ദേവസി, സന്ധ്യസുകുമാരൻ, പി. എൻ. നവനീത്, താര സജീവ്, എം. പി. നാരായണൻ പ്രോജക്ടറ്റ് കോഓർഡിനേറ്റർ ടി. എം. വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.