നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ കരാർ കമ്പനികളിലായി ജോലിചെയ്യുന്ന ആറായിരത്തോളം തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ തീരുമാനിച്ചതായി കേരളാ സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തീരുമാനിച്ചു.

കൊറോണ രോഗവ്യാപനത്തിന്റെ മറവിൽ പിരിച്ചുവിടൽ, തൊഴിൽ വെട്ടിക്കുറയ്ക്കൽ, ബോണസ് നിഷേധിക്കൽ, ദീർഘകാല കരാർ പുതുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന് മുന്നോടിയായി സെപ്തംബർ രണ്ടിന് രാവിലെ 10ന് എയർപോർട്ട് കവാടത്തിൽ നടത്തുന്ന ശ്രദ്ധക്ഷണിക്കൽ സമരം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.