ksu
കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ഭേദഗതി നിർദ്ദേശിക്കാൻ കെ.എസ്.യു സംസ്ഥാന കമ്മറ്റി നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് അൻവർ സാദത്ത് എം.എൽ.എക്ക് സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലാം കൈമാറുന്നു

ആലുവ: കേന്ദ്രസർക്കാർ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസനയത്തിന് ഭേദഗതി നിർദേശിക്കാൻ കെ.എസ്.യു സംസ്ഥാന കമ്മിറ്റി നിയോഗിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ട് അൻവർ സാദത്ത് എം.എൽ.എക്കും യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോണിനും കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബിനും കൈമാറി.

കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അൽഅമീൻ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലാം റിപ്പോർട്ട് കൈമാറി.

നേതാക്കളായ അബ്ദുൾ വഹാബ്, ആൽബിൻ നെൽസൻ, നിസാം ശ്രീമൂലനഗരം, മരിയ തോമസ്,ഹാഫിസ് മുഹമ്മദ്, അക്ഷയ് അശോക്, യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.