ഫോർട്ടുകൊച്ചി: ആശ്വാസ് ഭവനിലെ കുട്ടികളോടൊപ്പം ഫോർട്ടുകൊച്ചി പൊലീസിന്റെ ഓണാഘോഷം. കൊവിഡ് കാലത്ത് മറ്റു പരിപാടികൾ മാറ്റിവെച്ചാണ് ഉദ്യോഗസ്ഥർ സദ്യവിളമ്പി ഇവർക്കൊപ്പം ഓണമുണ്ടത്. മട്ടാഞ്ചേരി അസി.കമ്മീഷ്ണർ ജി.ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ. ജി.മനുരാജ്, എസ്.ഐ ജിൻസൺ ഡോമിനിക്ക് തുടങ്ങിയവർ സംബന്ധിച്ചു.