ആലുവ: ആലുവ പാലസിൽ എല്ലാവർഷം നടക്കുന്ന ഓണസദ്യയും ഓണാഘോഷവും ഇക്കുറിയുണ്ടായില്ല. പകരം സ്വന്തം വീടുകളിൽ ഓണാഘോഷം സംഘടിപ്പിച്ച് മൊബൈൽ പകർത്ത് പാലസ് മാനേജർക്ക് അയക്കണം. ഇത് ടൂറിസം വകുപ്പിലെ ആശംസ സന്ദേശത്തോടെ എഡിറ്റ് ചെയ്ത് വീ‌ഡിയോയാക്കും. സദ്യക്ക് കരുതിയ പണം കൊവിഡിനെ തുടർന്ന് ജോലി നഷ്ടമായ ടൂറിസം മേഖലയിലെ അഞ്ച് പേർക്കായി വീതിച്ച് നൽകി. ഇന്നലെ തന്നെ അവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി പാലസ് മാനേജർ ജോസഫ് ജോൺ പറഞ്ഞു.

ടൂറിസം മന്ത്രി കടകപ്പിള്ളി സുരേന്ദ്രൻ, അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, ടൂറിസം ഡയറക്ടർ ബാലകിരൺ, അഡീ. ഡയറക്ടർ രഘുദാസൻ, ഷാഹുൽ ഹമീദ്, ബിജു വർഗീസ് എന്നിവരും ഓൺലൈനിലൂടെ ആശംസ സന്ദേശം അർപ്പിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് യു ട്യൂബിലൂടെയും ഫേസ് ബുക്കിലൂടെയും പ്രകാശനം ചെയ്യുകയും ചെയ്തു.

ലെ വാട്ട്സ് ആപ്പ് ഗ്രൂ