തൃക്കാക്കര : കടവന്ത്ര ഡിവിഷനിലെ കൊച്ചാപിള്ളി തോട് കൈയേറ്റ വിഷയത്തിൽ ആരോപണ വിധേയനായ എം.എൽ.എക്കെതിരെ സമരം പ്രഖ്യാപിച്ച സി.പി.ഐ നിലപാട് ജനങ്ങളുടെ മുമ്പിൽ അപഹാസ്യരാകുന്നതിന് തുല്യമാണെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു തോടും പുറമ്പോക്കും നികത്തി റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി ഉപയോഗപ്പെടുത്തുവാൻ നേതൃത്വം കൊടുത്തതും എം.എൽ.എയെ സഹായിച്ചതും കടവന്ത്രയിലെ സി.പി.എം, സി.പി.ഐ നേതൃത്വമാണെന്ന് സതീശൻ ആരോപിച്ചു.