cpi
ശാന്തയ്ക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു വീടിന്റെ താക്കോൽ കൈമാറുന്നു

തൃപ്പൂണിത്തുറ: ജീവിതദുരിതങ്ങൾക്കിടയിൽ സ്വന്തമായൊരു വീടെന്ന് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന തെക്കൻപറവൂരിലെ ശാന്തയ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഇവരുടെ ദുരിതങ്ങൾ മനസിലാക്കിയ സി.പി.ഐ തെക്കൻപറവൂർ ലോക്കൽ കമ്മിറ്റിയാണ് ജനങ്ങളുടെ സഹകരണത്തോടെ ശാന്തയ്ക്ക് വീട് നിർമ്മിച്ചു നൽകിയത്. ഉത്രാടദിനത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ശാന്തയ്ക്ക് വീടിന്റെ താക്കോൽ കൈമാറി. സി.ജി പ്രകാശൻ അദ്ധ്യക്ഷനായിരുന്നു. സി പി.ഐ നേതാക്കളായ കെ.എൻ. ഗോപി, പി.വി. ചന്ദ്രബോസ്, ടി.രഘുവരൻ, മല്ലിക സ്റ്റാലിൻ, എസ്.എ ഗോപി, അഡ്വ.പി.വി. പ്രകാശൻ, എൻ.എൻ. സോമരാജൻ, ആൽവിൻ, റെനീഷ് തുടങ്ങിയവർ പങ്കെടുത്തു.