കൊച്ചി: കൊവിഡ് വ്യാപനഭീതി തിരുവോണത്തെ വരവേൽക്കാനുള്ള ഉത്രാടപ്പാച്ചിലിനെയും ബാധിച്ചു. ഓണത്തോടനുബന്ധിച്ച് ഇളവുകൾ ലഭിച്ചതോടെ വിപണികൾ സജീവമായിരുന്നെങ്കിലും കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. മുൻ വർഷങ്ങളിൽ നിന്നു തിരിയാൻ സ്ഥലമില്ലാതിരുന്ന എറണാകുളം മാർക്കറ്റ്, ഡി.എച്ച്. റോഡ്, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു.
വസ്ത്രവ്യാപാരശാലകളിലും പച്ചക്കറി കടകളിലുമായിരുന്നു ഇന്നലെ തിരക്ക് അനുഭവപ്പെട്ടത്. വസ്ത്രശാലകളിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം കൈയുറ നൽകിയാണ് ഉപയോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
തിരുവോണനാളിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽ പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.