കോലഞ്ചേരി:തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവാണിയൂർ പഞ്ചായത്തിൽ എൽ.ഡി.എഫ്. ജനകീയ പ്രകടന പത്രിക പുറത്തിറക്കുന്നു.പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചാണ് പത്രിക തയ്യാറാക്കുന്നത്. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.എല്ലാ വാർഡിലും ഇതിനായി ബോക്‌സുകൾ സ്ഥാപിക്കും.പ്രകടന പത്രികയിലേക്കുള്ള അഭിപ്രായ ശേഖരണം സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ധനൻ.കെ ചെട്ടിയാഞ്ചേരി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ്, എൻ. എസ് സജീവൻ, കെ.എ.ജോസ്,കെ.സനൽകുമാർ, റെജി ഇല്ലിക്കപറമ്പിൽ, ഐ.വി.ഷാജി,ടി.ഡി ബിനു, കെ.എം ശ്രീജേഷ്, ടി. ഡി പ്രശാന്ത് ,ബേബി വർഗീസ് എന്നിവർ സംബന്ധിച്ചു.