കോലഞ്ചേരി :പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ മേൽശാന്തി തോട്ടാമ​റ്റം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു.ഗോപുരത്തിന് മുൻവശത്തു നിന്നും വാദ്യമേളങ്ങളോടെ മേൽശാന്തി നെൽകതിർ ക​റ്റ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന് പൂജകൾ നടത്തിയ ശേഷം ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു.