കൊച്ചി: കൊവിഡിനെ തുടർന്ന് കായലോര മത്സ്യ തൊഴിലാളികൾ ദുരിതത്തിലാണെന്നും അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ആൾ ഇന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു.
മഴയും കാറ്റും മലവെള്ളവും രൂക്ഷമായ പോള ശല്യവും മൂലം വേമ്പനാട്ട് കായലിൽ മത്സ്യബന്ധനം നടത്തുന്ന ഉദയംപേരൂർ, പറവൂർ, പനങ്ങാട്, ചാത്തമ്മ, പെരുമ്പളം ചേപ്പനം, വളന്തക്കാട്, മാളേക്കാട്, വൈക്കം, ചെമ്പ്, തുടങ്ങിയ പ്രദേശങ്ങളിലെ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഇവർ മത്സ്യം വിൽക്കുന്ന വൈക്കം, ചമ്പക്കര, പറവൂർ, ഉള്ളാടൻവെളി മാർക്കറ്റുകളും അടഞ്ഞു കിടക്കയാണ്. പട്ടിണിയിലും പരിവട്ടത്തിലുമാണ് തൊഴിലാളികളെവും ഉടൻ സർക്കാർ ഇടപെടണമെന്നും സംസ്ഥാന സെക്രട്ടറി ടി.വി. ഗോപിദാസ്, ജില്ലാ സെക്രട്ടറിമാരായ കെ.എൻ.സുരേന്ദ്രൻ, കെ.വി.രത്നാകരൻ, ഇ.വി അജയകുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.